Latest NewsKeralaNews

കൊടകര കുഴല്‍പ്പണ കേസ്, കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുത്താല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയാമല്ലോ : കോടിയേരി

കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം കേസില്‍ സമഗ്രാന്വേഷണം

 

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സമഗ്ര അന്വേഷണം എന്ന ആവശ്യവുമായി സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഈ കേസ് കേന്ദ്ര ഏജന്‍സിക്ക് വിട്ടാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് കണ്ടറിയേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങള്‍ എല്ലാവരേയും ഞെട്ടിപ്പിക്കുന്നതാണെന്നും  എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം സന്നദ്ധമാകണമെന്നും കോടിയേരി പറഞ്ഞു.

Read Also : കുഴല്‍പ്പണക്കേസിൽ സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി പദ്മജ വേണുഗോപാൽ

‘ ഓരോ ദിവസവും കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പുറത്തുവന്ന എല്ലാ കാര്യങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് വസ്തുതകള്‍ വ്യക്തമാക്കുന്നതെന്നും’ കോടിയേരി വ്യക്തമാക്കി.

‘ഇത്തരം റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ തന്നെ അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജന്‍സിയാണ് ഇഡി. അവര്‍ മുന്‍കൈ എടുത്തില്ല എന്നുളളത് തന്നെ അവരുടെ നിലപാട് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പണമൊഴുക്കി നടത്തിയ നിരവധി സംഭവങ്ങളില്‍ ഒന്നാണ് പണം നല്‍കി സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കാനുളള ശ്രമമെന്നും’ അദ്ദേഹം ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button