തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസ് സി.പി.എമ്മിന് തലവേദനയാകുന്നു. അന്വേഷണ പരിധിയില്‍ വരുന്നത് ധര്‍മ്മരാജന്റെ പണം തട്ടിയെടുത്തതിന് പിന്നിലെ സിപിഎം ബന്ധം. കേസില്‍ സി.പി.എം ബന്ധമുള്ള കൊടുങ്ങല്ലൂര്‍ സ്വദേശി രജിനെയാണ് ചോദ്യംചെയ്തത്. ഇതോടെ കേസ് ബി.ജെ.പി ബന്ധം മാറി സി.പി.മ്മിലേയ്ക്ക് തിരിയുകയാണ്. കേസിന് ഇനി എന്തു സംഭവിക്കുമെന്ന ആകാംഷയിലാണ് എല്ലാവരും.
Read Also : ഇന്ധന വിലവര്‍ധന: കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് നീതി ആയോഗ്
കുഴല്‍പ്പണം തട്ടിയെടുത്ത ശേഷം ദീപക്കില്‍നിന്ന് മൂന്നു ലക്ഷം രൂപ രജിന്‍ കൈപ്പറ്റി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് രജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. കവര്‍ച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.
കുഴല്‍പ്പണം കവര്‍ച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികള്‍ സഹായം തേടിയെത്തിയത് രജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവര്‍ച്ചാകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി രജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം. കവര്‍ച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങള്‍ രജിനുമായാണ് രജ്ഞിത്ത് ആലോചിച്ചത്. രജിന്‍ ചെയ്ത സഹായങ്ങള്‍ക്ക് പകരം രൂപ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് രജിന്‍.
ഇതോടെ ഈ കേസിലെ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.
Post Your Comments