Latest NewsKeralaNews

തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ അത്രയും ഫലവൃക്ഷതൈകൾ വാർഡിൽ വിതരണം: മാതൃകയായി പി രാജീവ്

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 431 വോട്ടുകളാണ് രാജീവിന് ലഭിച്ചത്.

പാലക്കാട്: പരിസ്ഥിതി ദിനത്തിൽ മാതൃകയായി കേരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ അത്രയും ഫലവൃക്ഷതൈകൾ വാർഡിൽ വിതരണം ചെയ്താണ് കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ അംഗം പി.രാജീവ് മാതൃകയായത്. വാർഡിലെ മുന്നൂറിലധികം വീടുകളിൽ വാർഡ് വികസന സമിതി അംഗങ്ങളും മെമ്പറും ചേർന്ന് തൈകൾ വിതരണം ചെയ്തു. പ്ലാന്റ് എ ട്രീ ചലഞ്ച്, പ്രൊട്ടെക്റ്റ് ദാറ്റ് പ്ലാന്റ് ചലഞ്ച് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്താണ് പേരയുടേയും നെല്ലിയുടേയും തൈകൾ നൽകിയത്.

വാർഡ് മെമ്പർ പി. രാജീവും പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലനും ചേർന്ന് റിട്ടയേർഡ് ഹെഡ് മാസ്റ്റർ ശ്രീധരൻ മാസ്റ്റർക്ക് പേരമരത്തൈ നൽകിക്കൊണ്ട് തൈ വിതരണത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 431 വോട്ടുകളാണ് രാജീവിന് ലഭിച്ചത്. അത്രയും വോട്ടുകൾ നൽകി വിജയിപ്പിച്ച നന്ദിസൂചകമായാണ് അതേ എണ്ണം മരങ്ങൾ വാർഡിലേക്ക് നൽകുകയും പരിപാലനം ഉറപ്പ് വരുത്തുകയും ചെയ്യുന്നതെന്ന് രാജീവ് പറഞ്ഞു. കല്ലൂർ ബാലന്റെ സഹായത്തോടെയാണ് ഫലവൃക്ഷത്തൈകൾ സംഘടിപ്പിച്ചത്. എല്ലാ വീടുകളിലേക്കും നൽകിയതിന് പുറമേ പൊതു സ്ഥലങ്ങളിലും മരങ്ങൾ വെച്ചു പിടിച്ചു. ബിധിൻ, വി.സി.ബാലകൃഷ്ണൻ, വിപിൻ.കെ.കെ, സുരേഷ് ബാബു, പ്രസാദ്, സജിത്ത്, രാകേഷ്, വിഷ്ണു, ശിവപ്രസാദ്,നിവേദ് തുടങ്ങിയവർ തൈ വിതരണത്തിന് നേതൃത്വം നൽകി

shortlink

Post Your Comments


Back to top button