ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറയുന്നതായി റിപ്പോർട്ട്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻകുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 1.20 ലക്ഷമായാണ് കുറഞ്ഞത്. 59 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
Read Also : താരസംഘടനയ്ക്ക് മുന്നറിയിപ്പുമായി ഡോളർ കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ : കത്ത് നൽകി
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. രോഗമുക്തി നിരക്ക് ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം പ്രതിരോധ വാക്‌സിന്‍ 22 കോടി 41 ലക്ഷം പേര്‍ക്ക് ഇതുവരെ നല്‍കിയതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഇന്ത്യ. 60 വയസിന് മുകളിലുള്ളവരില്‍ 40 ശതമാനം പേരും ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായും കേന്ദ്രം വിശദീകരിച്ചു.
രോഗമുക്തി നിരക്ക് 93 ശതമാനം പിന്നിട്ടു. രാജ്യത്ത് 377 ജില്ലകളില്‍ അഞ്ചുശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം അറിയിച്ചു.
Post Your Comments