CinemaLatest NewsIndiaNewsEntertainment

ബലാത്സംഗക്കേസിൽ നടൻ അറസ്റ്റിലായതിന് പിന്നിൽ ഗൂഡാലോചന: പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകൾ പങ്കുവച്ച് നടൻ

മറ്റൊരാളോടുള്ള ദേഷ്യം തീര്‍ക്കുന്നതിന് മൂന്നാമത് ഒരാളെ അവരുടെ പ്രശ്‌നത്തിലേക്ക് വലിച്ചിടുന്നത് എന്തിനാണ്

മുംബൈ : പ്രമുഖ ടെലിവിഷന്‍ താരം പേള്‍ വി പുരി ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിൽ ആയിരുന്നു. ഇപ്പോള്‍ പേളിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് ഏക്ത കപൂര്‍. പേളിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം പിന്തുണ അറിയിച്ചത്. പീഡനത്തിന് ഇരയായെന്നു പറയുന്ന പെണ്‍കുട്ടിയുടെ അമ്മ പേള്‍ നിരപരാധിയാണെന്നു പറഞ്ഞുവെന്നും ഏക്ത സമൂഹമാധ്യമത്തിൽ
പങ്കുവച്ച കുറിപ്പിൽ പറയുന്നു.

‘ബാല പീഡകനെയോ മറ്റേതെങ്കിലും തരത്തില്‍ പീഡനം നടത്തുന്ന ഒരാളെയോ ഞാന്‍ പിന്തുണയ്ക്കുമോ? പക്ഷേ ഇന്നലെ രാത്രി മുതല്‍ ഇപ്പോള്‍ വരെ ഞാന്‍ കണ്ടതുവച്ച്‌ മനുഷ്യന്റെ ഏറ്റവും താഴ്ന്ന നികൃഷ്ടതയാണിത്. എങ്ങനെയാണ് മനുഷ്യത്വം ഈ രീതിയില്‍ താഴുന്നത്. മറ്റൊരാളോടുള്ള ദേഷ്യം തീര്‍ക്കുന്നതിന് മൂന്നാമത് ഒരാളെ അവരുടെ പ്രശ്‌നത്തിലേക്ക് വലിച്ചിടുന്നത് എന്തിനാണ്. ഒരു മനുഷ്യന് മറ്റാരു മനുഷ്യനോട് എങ്ങനെയാണ് ഇത് ചെയ്യാന്‍ തോന്നുന്നത്. ആ പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ചപ്പോള്‍ പേള്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു.

READ ALSO: ഉമ്മ ചോദിച്ചും മാറിടം വലുതാണോ എന്ന് ചോദിച്ചും അശ്ലീല സന്ദേശം : പാസ്റ്റര്‍ക്ക് എതിരെ യുവതിയുടെ പരാതി

സിനിമ സെറ്റില്‍ ജോലി ചെയ്യുന്ന അമ്മയ്ക്ക് മകളെ സംരക്ഷിക്കാനാവില്ലെന്നും തെളിയിച്ച്‌ മകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വേണ്ടി അവരുടെ ഭര്‍ത്താവ് കഥകള്‍ ഉണ്ടാക്കുകയാണ്. ഇത് സത്യമെങ്കില്‍ പലരീതിയില്‍ ഇത് തെറ്റാണ്. മീ ടൂ പോലുള്ള വലിയ മുന്നേറ്റത്തെ ഉപയോഗിച്ച്‌ കുട്ടിയെ മാനസികപീഡനത്തിന് ഇരയാക്കുകയും നിരപരാധിയായ ഒരാളെ കുറ്റക്കാരനാക്കുകയുമാണ്. എനിക്ക് ഇതില്‍ അധികാരമില്ല, കോടതിയാണ് ആരാണ് ശരിയെന്നും തെറ്റെന്നും തീരുമാനിക്കേണ്ടത്. ആ കുട്ടിയുടെ അമ്മ പറഞ്ഞതില്‍ നിന്നാണ് ഞാന്‍ അഭിപ്രായത്തിലെത്തിയത്. പേള്‍ നിരപരാധിയാണ്. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് തങ്ങളുടെ മക്കളെ സംരക്ഷിക്കാനാവില്ലെന്ന് തെളിയിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നത് വളരെ വിഷമകരമാണ്.’- ഏക്തകുറിപ്പിൽ പറഞ്ഞു.

shortlink

Post Your Comments


Back to top button