ഗാന്ധിനഗർ : മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ ജൂണ്‍ 15ന് പ്രാബല്യത്തില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ലവ് ജിഹാദും മതപരിവര്‍ത്തനമെന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ള വിവാഹങ്ങളും വിവാഹങ്ങള്‍ക്കായുള്ള മതംമാറ്റവും തടയാനാണ് നിയമം കൊണ്ടുവരുന്നതെന്ന് വിജയ് രൂപാണി പറഞ്ഞു.
ഈ വർഷം ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത് നിയമസഭയിൽ മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ പാസ്സാക്കിയത്. മെയ് മാസത്തിൽ ഗവര്‍ണര്‍ ആചാര്യ ദേവ്രത് ബിൽ അംഗീകരിച്ചു. ഈ നിയമമാണ് ജൂണ്‍ 15ന് പ്രാബല്യത്തിലാകുന്നത്.
Read Also : കർഷകർക്കും ലക്ഷദ്വീപിനും ഒപ്പം നിന്നവർ ആരോഗ്യപ്രവർത്തകർക്കും ഒപ്പമുണ്ടാകണം: അനു കെ അനിയൻ
2003-ലെ നിയമമാണ് ഭേദഗതി ചെയ്തത്. മതപരിവര്‍ത്തനത്തിനായി മാത്രം വിവാഹം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് പുതിയ നിയമ ഭേദഗതിയില്‍ പറയുന്നത്. ഇതുപ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. നിര്‍ബന്ധിത പരിവര്‍ത്തനം സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കില്‍ കുറയാത്ത ഓഫീസറാകും കേസ് അന്വേഷിക്കുക. അത്തരത്തിലുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും ചെയ്യും.
Post Your Comments