KeralaLatest News

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

പണം ദുര്‍വ്യയം നടത്തിയെന്നും ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയെന്നുമാണ് ആരോപണം.

കണ്ണൂര്‍: ഭാരതീയ ജനത പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടില്‍വിജിലന്‍സ് റെയ്ഡ്. അദ്ദേഹത്തിന്റെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതിലെ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.  2016ല്‍ കണ്ണൂര്‍ എം എല്‍ എ ആയിരുന്ന കാലത്തിയിരുന്നു പദ്ധതി നടപ്പാക്കിയത്.  ഡി ടി പി സിയുമായി ചേര്‍ന്ന് കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തത്.

യു ഡി എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്ക് പിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ വിശദാംശങ്ങള്‍ തേടിയാണ് വിജിലന്‍സ് പരിശോധയനയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ഡി ടി പി സിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

read also: ചൈനീസ് ചതി, കൊറോണവൈറസിനെ കുറിച്ച് ട്രംപ് പറഞ്ഞത് സത്യമോ? തെളിഞ്ഞാല്‍ ചൈനയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി

ഇതുമായി ബന്ധപ്പെട്ട് ഫയല്‍ പിടിച്ചെടുത്തതിന്റെ തുടര്‍ച്ചയായാണ് ഈ റെയ്ഡ് നടന്നത്. ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. പണം ദുര്‍വ്യയം നടത്തിയെന്നും ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയെന്നുമാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button