തിരുവനന്തപുരം; തലസ്ഥാനത്ത് ഇന്ന് 2,007 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,507 പേർ രോഗമുക്തരായി. 13,597 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 1,845 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 8 പേർ ആരോഗ്യ പ്രവർത്തകരാണ്.
തലസ്ഥാനത്ത് 16.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ജില്ലയിൽ പുതുതായി 3,438 പേരെ കോവിഡ് നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 69,586 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 6,756 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
Post Your Comments