ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വാക്‌സിനേഷന്റെ പുരോഗതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം ഉദ്യോഗസ്ഥരില്‍ നിന്നും ചോദിച്ചറിഞ്ഞു.
വാക്‌സിന്‍ ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വിവിധ വാക്‌സിന്‍ നിര്‍മ്മാതാക്കളെ സഹായിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കിയതിന്റെ വിവരങ്ങള്‍, 45 വയസിന് മുകളിലുള്ളവര്‍ക്കും 18-44 വയസിനിടയിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ അദ്ദേഹം നേരിട്ട് വിലയിരുത്തി.
വാക്‌സിനേഷന്‍ നടപടികള്‍ വിലയിരുത്തിയ ശേഷം വിവിധ സംസ്ഥാനങ്ങളിലെ വാക്‌സിന്‍ പാഴാക്കലുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. വാക്‌സിന്‍ പാഴാക്കുന്നത് ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്നും അവ കുറച്ചുകൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയ മന്ത്രിമാരും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Post Your Comments