KeralaLatest NewsNews

കെ.സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്ടറില്‍ നിന്ന് മാറ്റിയ പെട്ടികളെ ചൊല്ലി ആരോപണം

പുതിയ വിവാദത്തിന് തിരികൊളുത്തി കോണ്‍ഗ്രസ് നേതാവ്

പത്തനംതിട്ട : കൊടകര കുഴല്‍പ്പണ കേസ് ബി.ജെ.പിക്ക് നേരെ തിരിയുമ്പോഴാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കുഴല്‍പ്പണ ഇടപാടില്‍ ബി.ജെ.പിയിലെ സംസ്ഥാന നേതാക്കളെ അടക്കം പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കെ സുരേന്ദ്രനെതിരെ ആരോപണവുമായി പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍ സോജി രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ.സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്ടറില്‍ നിന്ന് മാറ്റിയ പെട്ടികളിലെ ദുരൂഹത നീക്കണമെന്ന ആവശ്യമാണ് ഇയാള്‍ ഉന്നയിച്ചത്.

Read Also : കൊടകര കുഴല്‍പ്പണ കേസ് : പ്രാഥമികാന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിനെ തുടര്‍ന്നാണ് കെ സുരേന്ദ്രന് പാര്‍ട്ടി ഹെലികോപ്ടര്‍ അനുവദിച്ചത്. പത്തനംതിട്ടയില്‍ കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാടിലുമാണ് സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും സഹായികള്‍ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു എന്നാണ് ആരോപണം.

 

shortlink

Post Your Comments


Back to top button