COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

ജിദ്ദ: സൗദിയിൽ ഇന്ന് 1,322 രോഗമുക്തിയും 16 മരണവും സ്ഥിരീകരിച്ചു. ഇന്ന് പുതുതായി 1,201 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,55,418 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,38,206 ഉം ആയി ഉയർന്നു. ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 7,424 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,788 പേർ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,528 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.18 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. മക്ക പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം വളരെ അധികം ഉയർന്നിരിക്കുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 370, റിയാദ് 294, കിഴക്കൻ പ്രവിശ്യ 167, മദീന 92, അസീർ 76, ജീസാൻ 61, അൽ ഖസീം 50, തബൂക്ക് 26, നജ്റാൻ 21, ഹാഇൽ 19, അൽബാഹ 15, വടക്കൻ അതിർത്തി മേഖല 8, അൽ ജൗഫ് 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button