ലക്നൗ : കാമുകിയുടെ വീട്ടിൽ കയറിപ്പറ്റുന്നതിനായി പെൺ വേഷം ധരിച്ചെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി. കാമുകിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കനാണ് യുവാവ് പെൺ വേഷം ധരിച്ചെത്തിയത്.
ഉത്തര്‍പ്രദേശിലെ ഭഡോഹി ജില്ലയിലാണ് സംഭവം നടന്നത്. ചുവപ്പ് നിറം ഉള്ള സാരിയും വിഗ്ഗും ആഭരണങ്ങളും ഒക്കെ ധരിച്ച് ഒരു ‘വധു’വായി തന്നെയാണ് യുവാവ് എത്തിയത്. സ്ത്രീകളുടെ ചെരിപ്പും കയ്യിൽ പഴ്സും വരെ കരുതിയിരുന്നു. എന്നാൽ, ഇയാളുടെ നടപ്പിലും പെരുമാറ്റത്തിലും സംശയം തോന്നിയ വിവാഹ വീട്ടിലെ ആളുകൾ യുവാവിനെ നിരീക്ഷിക്കാൻ തുടങ്ങി. വധുവിനെക്കുറിച്ചും അവരെ കാണണമെന്നും ഇയാൾ ആളുകളോട് ആവശ്യപ്പെട്ടതോടെ സംശയം ഇരട്ടിയാവുകയും ചെയ്തു.
#ViralVideo | UP man arrives at wedding dressed as bride, know why
Read here- https://t.co/oyGtPzKfip pic.twitter.com/AnCRkOfWSZ
— DNA (@dna) June 3, 2021
യുവാവിനെ തന്നെ പിന്തുടർന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് നിർത്തി മുഖം മറയുന്ന തരത്തിൽ ഇട്ടിരുന്ന സാരിത്തുമ്പ് ഉയർത്താൻ ആവശ്യപ്പെട്ടു. സാരി ഉയർത്തിയതിനൊപ്പം ഇയാളുടെ വെപ്പു മുടിയും അഴിഞ്ഞു വരികയായിരുന്നു. ഇതോടെ യുവാവിന്റെ കള്ളി വെളിച്ചത്തായി. ആളുകൾ പൊലീസിനെ വിവരം അറിയിച്ചപ്പോഴേക്കും ഇയാൾ പുറത്ത് കാത്തു നിന്ന സുഹൃത്തുക്കൾക്കൊപ്പം കടന്നു കളയുകയും ചെയ്തു.
Post Your Comments