
കോഴിക്കോട്: സര്‍ക്കാര്‍ ഭക്ഷ്യകിറ്റിലെ സാധനങ്ങളില്‍ തൂക്കം കുറച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ്. പയറും പഞ്ചസാരയും കടലയും ഉള്‍പ്പടെ മിക്ക പായ്ക്കറ്റുകളിലും 50 ഗ്രാം മുതല്‍ 150 ഗ്രാം വരെ കുറവെന്ന് പരിശോധനയില്‍ വ്യക്തമായി. കോഴിക്കോട് പയ്യാനക്കല്‍, തെക്കേപ്പുറം ഭാഗങ്ങളിലെ റേഷന്‍കടകളില്‍ നിന്നുള്ള കിറ്റില്‍ തൂക്കം കുറവുണ്ടെന്ന വ്യാപക പരാതി കഴിഞ്ഞ കുറച്ചു ദിവസങ്ങളായുണ്ടായിരുന്നു.
തുടർന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തന്നെ തൂക്കി നോക്കിയതിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തി കിറ്റ് തയ്യാറാക്കുന്ന കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു.
ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും പായ്ക്കറ്റിന് നേതൃത്വം നല്‍കിയ മുഴുവന്‍ ജോലിക്കാരെയും ഇതില്‍ നിന്നും മാറ്റുമെന്നും ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
Post Your Comments