KeralaLatest NewsNews

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ സൗജന്യം : ബജറ്റില്‍ വൻതുക വകയിരുത്തി ധനമന്ത്രി

തിരുവനന്തപുരം : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി രൂപ വകയിരുത്തി. സംസ്ഥാനത്ത് പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Read Also : കെ ആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ വൻ തുക വകയിരുത്തി സംസ്ഥാന ബജറ്റ്

വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം ഉണ്ടാക്കുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യ ആരോഗ്യ സമിതി രൂപവത്കരിക്കും. അധ്യാപകര്‍ തന്നെ ക്ലാസ് എടുക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്ര പരിഷ്കരണമുണ്ടാകും. സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യസ സംവിധാനത്തില്‍ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button