Latest NewsIndiaNews

കോവിഡ് വ്യാപനത്തിന് കുറവില്ല, ലോക്ക് ഡൗണ്‍ നീട്ടി

ബംഗളൂരു: കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെ ലോക്ക് ഡൗണ്‍ നീട്ടിയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു. നേരത്തെ ജൂണ്‍ ഏഴ് വരെയായിരുന്നു സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് -19 കേസുകള്‍ കൂടുതലാണെന്നും ലോക്ക്ഡൗണ്‍ ലഘൂകരിക്കാനുള്ള ഏതൊരു നീക്കവും ശ്രദ്ധാപൂര്‍വ്വം നടപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

Read Also : കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

അതേസമയം, പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിലും കേസുകളുടെ എണ്ണം 5,000 ല്‍ താഴെയും ആകുമ്പോള്‍ മാത്രമേ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാകൂ എന്നും സംസ്ഥാന കോവിഡ് സാങ്കേതിക ഉപദേശക സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തില്‍ മെയ് 24 മുതല്‍ ജൂണ്‍ 7 വരെ കര്‍ശന നിയന്ത്രണങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഗവ്യാപനം ഇപ്പോഴും സംസ്ഥാനത്ത് തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button