ഇടുക്കി: ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്ത മഴയെ തുടര്‍ന്ന് പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്ത് അതിർത്തിയിൽ രാജഗിരി മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍. നിരവധി വീടുകളിൽ വെള്ളം കയറി. സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായി. ജാഫർ കോളനിയിൽ പത്ത് വീടുകളിലാണ് വെള്ളം കയറിയത്. വാഴപ്പാറ, കുഴിക്കാട്ട് മേഖലയിൽ മാത്രം ഒന്‍പത് വീടുകളിൽ വെള്ളം കയറി. ഇടത്തറ, കട്ടച്ചികടവില് നാലോളം വീടുകളിലും കല്ലുംകടവ് വാർഡിൽ നാലു വീടുകളിലും മാർക്കറ്റ് വാർഡിൽ നാല് വീടുകളിലും വെള്ളം കയറി.
ചില വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയുണ്ടായി. കലഞ്ഞൂർ പഞ്ചായത്തിലും നിരവധി വീടുകൾക്കും കൃഷിക്കും കനത്ത നാശമുണ്ടായി. രാത്രി രണ്ട് മണിയോടെ തോടുകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്ന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയായിരുന്നു ഉണ്ടായത്. വെള്ളം കയറിയ വീട്ടുകാർ ഞെട്ടി ഉണർന്ന് സമീപ വീടുകളിൽ അഭയം തേടിയതിനാൽ വൻ ദുരന്തം ഒഴിവായി.
Post Your Comments