കാഞ്ഞാര്‍ : ജനങ്ങൾ കൊവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാൻ സര്‍ക്കാര്‍ നിയോഗിച്ച സെക് ട്രര്‍ മജിസ്ട്രേറ്റ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. സംഭവത്തിൽ കടയുടമയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു.
Read Also : കോവിഡ് വാക്സിനേഷൻ : സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വാഹനം നിര്‍ത്തി അടുത്തുള്ള ഹോട്ടലില്‍ കയറിയ സെക് ട്രര്‍ മജിസ്ട്രേറ്റും ഡ്രൈവറും കട ഉടമയോട് ഭക്ഷണം തരാന്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഭയമുള്ള ഹോട്ടല്‍ ഉടമ ഭക്ഷണം പാഴ്സലായി നല്‍കാം എന്ന് പറഞ്ഞു. എന്നാൽ അത് പറ്റില്ല ഇരുന്ന് കഴിക്കണമെന്നായി സെക് ട്രര്‍ മജിസ്ട്രേറ്റ്. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യം തന്നാല്‍ അത് കൊവിഡ് പ്രോട്ടോകോളിന് വിരുദ്ധമാകും എന്നറിയാമായിരുന്ന കടയുടമ അവരുടെ ആവശ്യം നിരസിച്ചു. എന്നാല്‍ ഹോട്ടല്‍ ഉടമയെ അവഗണിച്ച് മറ്റുള്ളവരെ പോലെയല്ല താന്‍, ഇരുന്ന് കഴിക്കാന്‍ എനിക്ക് അധികാരമുണ്ടെന്ന് പറഞ്ഞ് സെക്ട്രര്‍ മജിസ്ട്രേറ്റും ഡ്രൈവറും കടയിലേക്ക് കയറി ഇരിക്കുകയായിരുന്നു.
തുടർന്ന് സമീപത്തുണ്ടായിരുന്ന പ്രദേശ വാസികളില്‍ ചിലര്‍ സംഭവം ഉടന്‍ പൊലീസില്‍ അറിയിച്ചു. എന്നാല്‍ സ്ഥലത്ത് എത്തിയ പൊലീസ് സെക്ട്രര്‍ മജിസ്‌ട്രേറ്റിനെ ഒഴിവാക്കി കട ഉടമയുടെ പേരില്‍ കേസും ചാര്‍ജ് ചെയ്‌തു.
Post Your Comments