വാഷിംഗ്ടണ്‍: കോവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്തണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അമേരിക്ക നിലപാട് കടുപ്പിച്ചതോടെ ചൈന പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെ നിര്‍ണായക നീക്കവുമായി അമേരിക്കയിലെ പ്രമുഖ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനായ ആന്റണി ഫൗചിയും രംഗത്തെത്തിയിരിക്കുകയാണ്.
Also Read: കോവിഡ് രോഗികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാൻ കൂട്ടനൃത്തവുമായി ആരോഗ്യ പ്രവര്‍ത്തകര്‍ : വീഡിയോ വൈറൽ
കോവിഡിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുന്‍പ് ചൈനയിലെ വുഹാന്‍ ലാബിലുള്ള ജീവനക്കാരും ശാസ്ത്രജ്ഞരും അജ്ഞാത രോഗത്തിന് ചികിത്സ തേടിയതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ ജീവനക്കാരുടെ ചികിത്സയെ സംബന്ധിച്ച രേഖകള്‍ ചൈന പുറത്തുവിടണമെന്ന് ആന്റണി ഫൗചി ആവശ്യപ്പെട്ടു. എന്തായിരുന്നു അവരുടെ അസുഖം എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും വുഹാന്‍ ലാബില്‍ നിന്നാണോ കോവിഡ് പുറത്തുവന്നതെന്ന് കണ്ടെത്താന്‍ ഇത് സഹായകരമാകുമെന്നും ഫൗചി വ്യക്തമാക്കി.
കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്തിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഫൗചിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഫൗചിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് നേരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാന്‍ ചൈന തയ്യാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
Post Your Comments