കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലേക്ക്. പാർട്ടിയിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപ്പര്യം അറിയിച്ചതായി ജോസ് കെ മാണി വ്യക്തമാക്കി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട് സമീപിച്ചതെന്നും ഇക്കാര്യത്തിൽ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൽ ജോസ് കെ മാണി തയ്യാറായിട്ടില്ല.
ജോസഫ് വിഭാഗത്തിൽ നിന്നും കോൺഗ്രസിൽ നിന്നും നേതാക്കളെയും അണികളെയും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് എത്തിക്കാനാണ് നീക്കം. എന്നാൽ ജോസ് കെ മാണിയെ മുൻനിർത്തി കോട്ടയത്തടക്കമുള്ള നേതാക്കളെ എൽ ഡി എഫിലെത്തിക്കാൻ സി പി എം ശ്രമം നടത്തുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: കര്‍ഷക സമരം പഞ്ചാബില്‍ മാത്രമാക്കണം; ഇല്ലെങ്കില്‍ പണി പാളുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്
നിലവിൽ പാർട്ടി ചുമതല വഹിക്കാനാണ് താൽപ്പര്യമെന്നും മറ്റെല്ലാം വാർത്താ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പാർട്ടിയെ ഒറ്റ മന്ത്രി സ്ഥാനത്തിൽ ഒതുക്കിയെങ്കിലും വലിയ എതിർപ്പുകൾ ജോസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇതോടെ ജോസ് കെ മാണിക്ക് ഏതെങ്കിലും സുപ്രധാന സ്ഥാനം നൽകിയേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
Post Your Comments