Latest NewsFootballNewsSports

ബയർ ലെവർകൂസന് പുതിയ പരിശീലകൻ

യങ് ബോയ്സിനെ ചാമ്പ്യനാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ചരിത്രം ജർമ്മൻ ലീഗിലും ആവർത്തിക്കും

ലെവർകൂസൻ: സ്വിസ്സ് പരിശീലകനായ ജെറാർഡോ സിയോൺ ഇനി ജർമ്മൻ ക്ലബായ ബയർ ലെവർകൂസനെ പരിശീലിപ്പിക്കും. 42കാരനായ സിയോൺ ബയർ ലെവർകൂസനുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. സ്വിസ്സ് ക്ലബായ യങ് ബോയ്സിന്റെ പരിശീലകനായിരുന്നു ജെറാർഡോ സിയോൺ. അവസാന മൂന്ന് സീസണിലും യങ് ബോയ്സിനെ സ്വിസ്സ് ചാമ്പ്യന്മാരാക്കാൻ സിയോണിക്ക് കഴിഞ്ഞിരുന്നു.

ഈ സീസണിൽ യൂറോപ്പ ലീഗിൽ യങ് ബോയ്സിനെ പ്രീക്വാർട്ടറിൽ എത്തിക്കാനും അദ്ദേഹത്തിനായി. 1.2 മില്യൺ യൂറോയോളം റിലീസ് ക്ലോസ് നൽകിയാണ് സിയോണിയെ യങ് ബോയ്സിൽ നിന്നും ലെവർകൂസൻ അദ്ദേഹത്തെ സ്വന്തമാക്കിയത്. അതേസമയം, ജർമ്മൻ ലീഗിൽ ആറാം സ്ഥാനത്താണ് ബയർ ലെവർകൂസൻ.

Read Also:- സൂപ്പർ കപ്പ് മത്സരങ്ങൾ സൗദിയിൽ വെച്ച് നടക്കും

അടുത്ത സീസണിൽ ബയർ ലെവർകൂസനെ ആറാം സ്ഥാനത്ത് നിന്ന് ആദ്യ നാലിൽ എത്തിക്കുമെന്നും ടീം മെച്ചപ്പെടുത്തുന്നതിനായി മികച്ച കുറച്ച് താരങ്ങളെ ടീമിലെത്തിക്കുമെന്നും സിയോണി കരാർ ഒപ്പുവെച്ചതിന് ശേഷം പറഞ്ഞു. യങ് ബോയ്സിനെ ചാമ്പ്യനാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ചരിത്രം ജർമ്മൻ ലീഗിലും കാണാമെന്നും സിയോണി സൂചിപ്പിച്ചു.

shortlink

Post Your Comments


Back to top button