Latest NewsCinemaMollywoodNewsEntertainment

‘സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്യുമായിരുന്നു, അത്രയ്ക്ക് നാണമായിരുന്നു’: ബിരിയാണിയിലെ നായിക കനി കുസൃതി

സമൂഹത്തിൽ സ്ത്രീ നേരിടുന്ന പ്രധാന വെല്ലുവിളികൾ എടുത്തു കാണിച്ചുകൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിലെ കനിയുടെ അഭിനയം മികച്ചതായിരുന്നു.

മികച്ച അഭിനയം കൊണ്ട് കനി കുസൃതി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു ബിരിയാണി. എ സർട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ സിനിമ കേരളക്കരയിൽ വൻ ചർച്ചയായിരുന്നു. സിനിമ മുന്നോട്ട് വെച്ച രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള അവാർഡും കനിയെ തേടിയെത്തിയിരുന്നു. സമൂഹത്തിൽ സ്ത്രീ നേരിടുന്ന പ്രധാന വെല്ലുവിളികൾ എടുത്തു കാണിച്ചുകൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിലെ കനിയുടെ അഭിനയം മികച്ചതായിരുന്നു.

Also Read:ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി

അടുത്തിടെ ഒരു അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ പഴയ ചിന്താഗതികളാണ് താരം പങ്കുവെച്ചത്. വളരെയധികം നാണം കുണുങ്ങിയായിരുന്നു താനെന്ന് കനി കുസൃതി വെളിപ്പെടുത്തുന്നു. ‘എന്റെ സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്ന ആളായിരുന്നു ഞാൻ. കാരണം ഞാൻ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു. അതായത് എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്’.- കനി പറഞ്ഞു.

ബിരിയാണിയിലെ അഭിനയം കണ്ടപ്പോൾ പഴയ കനിയിലെ നാണം കുണുങ്ങൽ എവിടെയും ഇല്ലായിരുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. വളരെ ബോൾഡ് ആയിരുന്നു ചിത്രത്തിൽ നടി. അഭിനയമികവും കൂടിയായപ്പോൾ ഇനിയും അഭിനയപ്രാധാന്യമുള്ള മികച്ച സിനികൾ ചെയ്യാൻ സാധിക്കട്ടെയെന്നാണ് ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button