Latest NewsKeralaNewsCrime

എക്സൈസ് റെയ്ഡിൽ 300 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട്: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 300 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. കോഴിക്കോട് താലൂക്കിലെ പൂളക്കോട് ചൂലൂർ പുല്ലങ്കോട്ട് മലയിലാണ് സംഭവം. കൈക്കലാട്ട്ത്താഴം റോഡിനു സമീപത്തെ പറമ്പിന് വടക്കുഭാഗത്തായി ഇടവഴിയിൽ പ്ലാസ്റ്റിക്ക് ബാരലുകളിൽ സൂക്ഷിച്ചു വച്ച നിലയിലായിരുന്നു 300 ലിറ്റർ വാഷ് കണ്ടെത്തിയത്. ഇതാണ് എക്സൈസ് സംഘം നശിപ്പിച്ചത്. കേസ് രേഖകളും സാമ്പിളും കുന്ദമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.

എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ബിജുമോൻ ടി പിയും പാർട്ടിയും ചേർന്നാണ് റെയ്ഡ് നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻദയാൽ എസ് ആർ, സന്ദീപ് എൻ എസ്, അനുരാജ് എ, ഫെബിൻ എൽദോസ്, സുനിൽ സി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button