
കൊച്ചി: ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ വെക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായിരുന്നു. ദ്വീപ് നിവാസികൾ അത്ര നിഷ്കളങ്കർ അല്ലെന്നും ഇവർ വാദിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നു തെളിയിക്കാനായി ഐഷ സുൽത്താന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിൽക്കുന്ന ഫോട്ടോ ഇടുകയും ‘ഇത് എന്താണെന്ന് ചിലർക്ക് മനസിലാവുന്നുണ്ടല്ലോ അല്ലേ?’ എന്ന് ചോദിക്കുകയും ചെയ്തു.
എന്നാൽ നിമിഷ നേരം കൊണ്ട് നൂറു കണക്കിന് കമന്റുകൾ ആണ് ട്രോളുകളായി ഐഷ സുൽത്താനയ്ക്ക് നേരെ വന്നത്. അതിന്റെ കാരണം, ഐഷ സുൽത്താന നിന്നിരുന്ന ഗാന്ധി പ്രതിമ കേരളത്തിലെ ഇലക്ട്രിസിറ്റി ബോർഡിന്റെ മുന്നിലായിരുന്നു എന്നതാണ്. ‘ഫോട്ടോ എടുത്തപ്പോൾ KSEB എന്ന ബോർഡ് ക്രോപ് ചെയ്യാൻ മറന്നോ’ എന്നും ‘ചേച്ചിക്ക് ഇതിനായി കേരളത്തിലേക്ക് വരേണ്ടി വന്നല്ലോ’ എന്നും ട്രോളുകൾ പ്രവഹിക്കുന്നുണ്ട്. പോസ്റ്റും കമന്റുകളും കാണാം:
Post Your Comments