KeralaNattuvarthaLatest NewsNews

വിപണി കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കപ്പ കര്‍ഷകരെ സഹായിക്കുന്നതിനായി പുതിയ മാർഗ്ഗം; ‘കപ്പ ചലഞ്ച്’

രണ്ടര കിലോയുള്ള കപ്പ കിറ്റിന് 50 രൂപ എന്ന രീതിയിലാണ് വില നിശ്ചയിച്ചിട്ടുള്ളത്

കണ്ണൂര്‍: ജില്ലയിൽ വിപണി കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കപ്പ കര്‍ഷകരെ സഹായിക്കുന്നതിന് കപ്പ ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന കപ്പ കിറ്റുകളാക്കി വളണ്ടിയര്‍മാരുടെ സഹായത്തോടെ വീടുകളില്‍ നേരിട്ട് വിറ്റഴിക്കുകയും ഇതിലൂടെ, കര്‍ഷകര്‍ക്ക് മികച്ച വിപണി കണ്ടെത്തുകയുമാണ് ചലഞ്ചിലിന്റെ ലക്ഷ്യം.ഇതുമായി ബംധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ നേതൃത്വത്തില്‍ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പ്രത്യേക ഓണ്‍ലൈന്‍ യോഗത്തിൽ തീരുമാനമായി.

അതത് പഞ്ചായത്തുകളില്‍ വിറ്റഴിക്കാനാവാത്ത കപ്പ പഞ്ചായത്തുകള്‍ മുഖേന ശേഖരിച്ച് മറ്റ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചോ ജില്ലാ പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ ജില്ലയിലെ നഗര പ്രദേശങ്ങളിലോ, തീര പ്രദേശങ്ങളിലോ വില്പന നടത്താനാണ് തീരുമാനം. നഗരപ്രദേശങ്ങളിൽ റസിഡന്‍സ് അസോസിയേഷനുകള്‍, ഫ്ളാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചും വിപണി കണ്ടെത്താനും യോഗത്തിൽ തീരുമാനമായി.

രണ്ടര കിലോയുള്ള കപ്പ കിറ്റിന് 50 രൂപ എന്ന രീതിയിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. കപ്പ വില്‍പ്പനയ്ക്കായി നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേയില്‍ ഔട്ട്‌ലെറ്റുകളൊരുക്കി യാത്രക്കാര്‍ക്ക് വിറ്റഴിക്കുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങളും ജില്ലാപഞ്ചായത്ത് ഏര്‍പ്പെടുത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button