Latest NewsKeralaNews

പൂർണമായി അടച്ചിട്ട പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ ശുചീകരിക്കാൻ അനുമതി

പാലക്കാട്: പാലക്കാട് ജില്ലയിൽ പൂർണ്ണമായ അടച്ചിടൽ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ വൃത്തിയാക്കുന്നതിന് അനുമതി. ജൂൺ അഞ്ച് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്ന് വരെ തുറക്കാൻ സ്ഥാപനങ്ങൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Also: കുട്ടികളുടെ അശ്ലീല വീഡിയോകളുടെ ലിങ്കുകള്‍ ; ട്വിറ്ററിനെതിരെ പോക്സോ കേസ്

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. ജൂൺ ഒന്ന് മുതൽ ആരംഭിക്കുന്ന പ്ലസ് ടു മൂല്യനിർണയ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവി, സെക്ടറൽ മജിസ്‌ട്രേറ്റ് എന്നിവർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയും ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, എ.ഡി.എം എൻ.എം. മെഹ്‌റലി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. പി റീത്ത എന്നിവർ പങ്കെടുത്തു.

Read Also: സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി; ഉത്തരവ് പുറത്തിറക്കി കളക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button