ന്യൂഡൽഹി: രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതിനെതിരേ മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. മതം പറഞ്ഞ് പൗരത്വം നല്‍കരുതെന്നാണ് ലീഗിന്റെ ആവശ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയില്‍ ലീഗ് ഹർജി സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിക്കുന്നവേളയില്‍ ഇതിന്‍റെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നും തുടര്‍നടപടി ഉടന്‍ ഉണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Read Also: ടിബറ്റില്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്: പിടി തോമസ്
എന്നാൽ കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജി ഇന്ന് തന്നെ ഫയല്‍ ചെയ്യുമെന്നാണ് സൂചന. അതേസമയം പൗരത്വ വിഷയത്തിൽ പൗരത്വ നിയമ ഭേദഗതി ഒരാളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments