കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവ് തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍വില ലിറ്ററിന് 90 രൂപ കടന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 94 രൂപ 59 പൈസയും ഡീസല്‍ വില ലിറ്ററിന് 90 രൂപ 18 പൈസയുമായി ഉയർന്നിരിക്കുകയാണ്.
തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് 91 രൂപ 74 പൈസയും പെട്രോളിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില. 29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയുമാണ് ഉയർത്തിയിരിക്കുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയരാൻ ആരംഭിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില ഉയർത്തിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർദ്ധനവ് ആരംഭിക്കുകയായിരുന്നു. മേയ് മാസത്തിൽ മാത്രം 16 തവണയാണ് ഇന്ധവില ഉയർത്തിയത്.
Post Your Comments