മലപ്പുറം: കൊവിഡ് പോസിറ്റീവായിട്ടും ടൗണിലെത്തി പച്ചക്കറിക്കട തുറന്ന വ്യപാരിയെ പൊലീസിന്റെ സഹായത്തോടെ പിടികൂടി ആരോഗ്യ പ്രവർത്തകർ. മലപ്പുറത്താണ് സംഭവം. കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശി കുന്നത്ത് അഹമ്മദ് കുട്ടിയെയാണ് പൊലീസ് പിടികൂടി കരിപ്പൂരിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയത്.
ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അഹമ്മദ് കുട്ടി കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കൊവിഡ് പോസിറ്റീവായിട്ടും അഹമ്മദ് കുട്ടി ജനത്തിരക്കുള്ള ടൗണില്‍ എത്തുന്നതായും കട തുറക്കാറുണ്ടെന്നുമുള്ള വിവരം ആരോഗ്യ പ്രവർത്തകരെ അറിയിച്ചത് നാട്ടുകാർ തന്നെയാണെന്നാണ് വിവരം. ഇതേത്തുടർന്നാണ് പൊലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തിയത്.
Also Read:സഞ്ജുവിന്റെ റോയൽസിന് കണ്ടകശ്ശനി; രാജസ്ഥാന് ഇനി ഒന്നും എളുപ്പമല്ല, പ്രതീക്ഷകൾ മങ്ങുന്നു
പൊലീസ് എത്തിയപ്പോൾ അഹമ്മദ് കുട്ടി കടയിലുണ്ടായിരുന്നു. കൊവിഡ് പോസിറ്റീവ് ആണെന്നത് ആദ്യം നിരസിച്ചെങ്കിലും ഇയാൾക്ക് കീഴടങ്ങുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങിയതിനും മനഃപൂർവ്വം രോഗം പകര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ അഹമ്മദ് കുട്ടിക്ക് കൊവിഡ് പോസിറ്റീവായിരുന്നു. എന്നാൽ, ഇതിനുശേഷം ഇയാൾ സ്വന്തം ഇഷ്ടത്തിനു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ആന്റിജന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നു. എന്നാൽ ഇവയുടെ ഫലം നെഗറ്റീവ് ആയിരുന്നു. അതാണ് കട തുറന്നതെന്നാണ് അഹമ്മദ് കുട്ടി വാദിക്കുന്നത്.
Post Your Comments