
ബെയ്ജിംഗ് : ലോകത്ത് ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. ഷെൻജിയാംഗ് സ്വദേശിയായ 41 കാരനിലാണ് എച്ച്10എൻ3 വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ ദേശീയ ആരോഗ്യ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആരോഗ്യ സമിതി പറഞ്ഞു.
തീവ്രതയും വ്യാപന ശേഷിയും കുറഞ്ഞ വൈറസാണ് എച്ച്10എൻ3. അതുകൊണ്ട് തന്നെ ഇത് കൂടുതൽ പേരിലേക്ക് പടരാനുള്ള സാധ്യതയും കുറവാണ്. വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്ന് കണ്ടെത്താൽ കഴിഞ്ഞിട്ടില്ലെന്നും സമിതി വ്യക്തമാക്കി.
Read Also : മുന്‍ ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാൻ ശുപാർശ
ഏപ്രിൽ 28 മുതലാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്. കടുത്ത പനിയും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഒരു മാസക്കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
Post Your Comments