KeralaLatest NewsNews

ശബരിമലയില്‍ ഇത്തവണയും ആചാരം കൃത്യമായി സംരക്ഷിച്ചിട്ടുണ്ട്, ഈഴവരും ദളിതരും പുറത്ത് : അമല്‍ സി. രാജന്റെ കുറിപ്പ്

ശബരിമലയില്‍ ഇത്തവണയും ആചാരം കൃത്യമായി സംരക്ഷിച്ചിട്ടുണ്ടെന്ന് ഇടത് സഹയാത്രികനും ഗവേകനുമായി അമല്‍.സി.രാജന്റെ കുറിപ്പ് വൈറലാകുന്നു. ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം വന്നതോടെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം കത്തുന്നത്. അപേക്ഷകര്‍ മലയാള ബ്രാഹ്മണരായിരിക്കണം എന്ന നിബന്ധനക്കെതിരെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ പ്രതിഷേധം അലയടിക്കുന്നത്. പ്രതിഷേധമുയര്‍ത്തുന്നത്.

Read Also : സാരിയാൽ മറച്ചു വച്ചിരുന്ന വെള്ളതുണിയിൽ പുതപ്പിച്ച ചോരക്കുഞ്ഞിനെ അവള്‍ ട്രാക്കിലേക്ക് എടുത്ത് വച്ചു, കുറിപ്പ്

‘അപേക്ഷകന്‍ കേരളത്തില്‍ ജനിച്ചയാളും കേരളീയ ആചാര പ്രകാരം പൂജാ താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചയാളും മലയാള ബ്രാഹ്മണനുമായിരിക്കണം’ എന്നാണ് ഒന്നാമത്തെ നിബന്ധനയായി വിജ്ഞാപനത്തില്‍ പറയുന്നത്. ഇതാണ് അമല്‍ രാജ് തന്റെ കുറിപ്പിലൂടെ എടുത്തു കാണിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

 

‘അപേക്ഷകന്‍ കേരളത്തില്‍ ജനിച്ചയാളും കേരളീയ ആചാര പ്രകാരം പൂജാ താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചയാളും മലയാള ബ്രാഹ്മണനുമായിരിക്കണം’ എന്നാണ് ഒന്നാമത്തെ നിബന്ധനയായി വിജ്ഞാപനത്തില്‍ പറയുന്നത്. തന്ത്രി – ശാന്തി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കേ, ശബരിമല മേല്‍ശാന്തിയായി ബ്രാഹ്മണ സമുദായക്കാരെ മാത്രം നിയമിക്കാനുള്ള നീക്കമാണ് വിവാദമാകുന്നത്.

‘ഈഴവരെയും ദലിതരെയും പുറത്തുനിര്‍ത്തി ആചാരം കൃത്യമായി സംരക്ഷിച്ചിട്ടുണ്ടെന്ന്’ ഇടതുസഹയാത്രികനും ഗവേഷകനുമായ അമല്‍ സി. രാജന്‍ തന്റെ ഫേസ്ബുക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. 2021 ലെ ശബരിമല മേല്‍ശാന്തിയും പതിവുപോലെ മലയാള ബ്രാഹ്മണനായിരിക്കും. ആര്‍ത്തവ കലാപത്തിലും നാമജപ സമരത്തിലും പങ്കെടുത്തവരില്‍പ്പെട്ട ഈഴവരും ദളിതരും ഭയപ്പെടേണ്ടതില്ല. നിങ്ങളെ പുറത്തുനിര്‍ത്തി ആചാരം കൃത്യമായി സംരക്ഷിച്ചിട്ടുണ്ട്.

ഈഴവ സമുദാത്തില്‍ ജനിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കെ.എസ്. രാകേഷിനെ പറവൂര്‍ നീറിക്കോട് ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചതിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ നിയമനം ശരിവച്ചതായി 1996 ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് 2002 ല്‍ സുപ്രീം കോടതിയും ശരിവെച്ചു. കോടതി വിധികളുടേയും 2007ലെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ 2014 ല്‍ തന്ത്രി – ശാന്തി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ല എന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിട്ടുമുണ്ടെന്ന് അമല്‍ സി. രാജന്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button