ന്യൂഡൽഹി: കോവിഡ് മൂലം സ്‌കൂളുകളിൽ പതിവായി പോകാൻ കഴിയാത്ത കുട്ടികളുടെ വിഷമമാണ് ഇപ്പോൾ ഒരു വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാശ്മീരിൽ നിന്നുള്ള ഒരു കുട്ടി പ്രധാനമന്ത്രി മോദിക്ക് നൽകുന്ന പരാതിയാണ് എല്ലാവരിലും കൗതുകമുണർത്തുന്നത്. ഓൺലൈൻ ക്ലാസ്സിൽ നിന്നും സ്ഥിരമായി കിട്ടുന്ന ഹോംവർക്കിനെ കുറിച്ചാണ് കുരുന്നിന്റെ പരാതി.
ആറു വയസ്സുമാത്രം പ്രായമുള്ള കുട്ടികൾക്ക് ടീച്ചർമാർ ഇത്രയധികം വർക്ക് തരുന്നത് ശരിയാണോ എന്നാണ് കുട്ടിയുടെ ചോദ്യം. രാവിലെ മുതൽ തുടങ്ങുന്ന ഓൺലൈൻ ക്ലാസ് ഒന്നിനുപുറകെ ഒന്നായി ഇംഗ്ലീഷ്, കണക്ക്, ഉറുദു, ഇ വി എസ് അങ്ങനെ ഉച്ചവരെ നീളും. കൊച്ചുകുട്ടികൾക്ക് ഇത്രയധികം പഠിക്കാൻ നൽകുന്നത് തീരെ ശരിയല്ല എന്നാണ് ഈ മിടുക്കിയുടെ വാദം.
വലിയ കുട്ടികൾക്ക് മാത്രമേ ഇത്രയും പഠിക്കാൻ കൊടുക്കാവൂ എന്നും കുട്ടി വിഡിയോയിൽ പറയുന്നുണ്ട്. അതേസമയം നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. കുട്ടിയുടെ പരാതിക്ക് നരേന്ദ്ര മോദി മറുപടി നൽകുമോയെന്ന് അറിയാൻ കാത്തിരിക്കുകയാണ് സൈബർ ലോകം. വീഡിയോ കാണാം:
Modi saab ko is baat par zaroor gaur farmana chahiye? pic.twitter.com/uFjvFGUisI
— Namrata Wakhloo (@NamrataWakhloo) May 29, 2021
Post Your Comments