ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ നീക്കണമെന്ന ആവശ്യവുമായി കേരള നിയമസഭ സംയുക്തമായി പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി നേതാവ് എസ് സുരേഷ്. ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുന്നതാണ് പ്രമേയമെന്ന് സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിയമസഭയെ അപമാനിച്ചുവെന്ന് സുരേഷ് പറയുന്നു. കമ്പ്യൂട്ടർ , ട്രാക്ടർ , ദേശീയപാത വികസനം, റെയിൽ വികമ്പനം, ജി – ഗെയിൽ , കൂടംകുളം പദ്ധതി, ദേശീയ പവർ ഗ്രിഡ് തുടങ്ങിയവ അട്ടിമറിച്ച ഈ പിന്തിരിപ്പൻ കേരള കമ്മ്യൂണിസ്റ്റുകളുടെ ചതിക്കുഴിയിൽ ലക്ഷദ്വീപ് നിവാസികൾ വീഴരുതെന്ന മുന്നറിയിപ്പാണ് സുരേഷ് നൽകുന്നത്. സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പാകിസ്ഥാനിലും സമാനമായ പ്രമേയം വന്നേക്കാം. പ്രമേയം ഇന്ത്യൻ ഭരണഘടനയെ അപമാനിക്കൽ. മനുഷ്യനെ വർഗ്ഗീയ വാദിയാക്കുന്ന, ഭീകരവാദിയാക്കുന്ന, രാജ്യദ്രോഹിയാക്കുന്ന, ചൈനക്കും.. പാകിസ്ഥാനും വിടുപണി ചെയ്യുന്ന… മുസ്ലിം ലീഗിനെയും INL നേയും ലജ്‌ജിപ്പിക്കുന്ന വർഗ്ഗീയ വാദികൾ… പിണറായി വിജയൻ! വി.ഡി.സതീശൻ വീണ്ടും.. നിയമസഭയെ അപമാനിച്ചു…. നാണം കെട്ട്.. കേരളം.. * ബേപ്പൂർ തുറമുഖത്ത് പാവപ്പെട്ട ലക്ഷദ്വീപ് നിവാസികൾ സ്വന്തം ചിലവിൽ പണിത് കേരളത്തെ BOT വ്യവസ്ഥയിൽ ഏൽപ്പിക്കാമെന്ന് സമ്മതിച്ച വികസന പ്രവർത്തനങ്ങൾക്ക് അനുമതി കൊടുത്തിട്ട് പോരായിരുന്നോ ഈ വർഗ്ഗീയ പ്രമേയം? #സൗമ്യയെ കൊലപ്പെടുത്തിയ ഹമാസ്സിന് ഒരു ഐക്യദാർഢ്യവും കൂടി ആകാമായിരുന്നു. #ക്രിസ്ത്യാനികളെ മൂലക്കൊതുക്കി, ന്യൂനപക്ഷ നിയമം നടപ്പാക്കിയ ഉമ്മൻ ചാണ്ടി – കുഞ്ഞാലി – പിണറായി ത്രിമൂർത്തികൾക്ക് മതേതര ബഹുമതി തുല്യമായി വീതിച്ചു കൊടുക്കുന്ന ഒരു പ്രമേയവും ആകാമായിരുന്നു.. ഈ പ്രമേയത്തിന് പുല്ലുവില:,
കാരണം പഴയ പ്രമേയങ്ങളും ഇന്നത്തെ അവസ്ഥയും പരിശോധിച്ചാൽ മതി….
1 മദനിയെ ജയിൽ മോചനം- ഇപ്പോഴും ജയിലിൽ തന്നെയാണ്
2. പൗരത്വ ഭേദഗതി നടപ്പാക്കരുത്- നടപ്പാക്കി തുടങ്ങി
3. കാർഷിക ബിൽ പിൻവലിക്കണം – ബിൽ മുന്നോട്ട് , സമരം പിന്നോട്ട്
4. അയോദ്ധ്യയിൽ മുസ്ലീം പള്ളിവേണം – അവിടെ ക്ഷേത്രം ഉയരുന്നു
5.കാൾമീർ 370-ാം വകുപ്പ് നിലനിർത്തണം- 370 ഉം പോയി , കാശമീരും ലഡാക്കും ആയി മാറ്റപ്പെട്ടു
6. നോട്ട് നിരോധനം പിൻവലിക്കണം- ഇന്ന് COVID കാലത്ത് സിജിറ്റൽ ബാങ്ക് ജനങ്ങൾക്കാശ്രയമായി
….. ലക്ഷദ്വീപ് ഇന്ത്യയിലാണ് അവരുടെ ജീവിതത്തിൽ സമാനതകളില്ലാത്ത വികസനം യാഥാർത്ഥ്യമാക്കാൻ മോദിജി സർക്കാർ കൂടെയുണ്ട്…. കമ്പ്യൂട്ടർ , ട്രാക്ടർ , ദേശീയപാത വികസനം, റെയിൽ വികമ്പനം, ജി – ഗെയിൽ , കൂടംകുളം പദ്ധതി, ദേശീയ പവർ ഗ്രിഡ് .. എന്നിവ അട്ടിമറിച്ച ഈ പിന്തിരിപ്പൻ കേരള കമ്മ്യൂണിസ്റ്റുകളുടെ ചതിക്കുഴിയിൽ ലക്ഷദ്വീപ് നിവാസികൾ വീഴരുത്.
Post Your Comments