KeralaLatest NewsNewsIndia

ഇടതും വലതും കൈയ്യടിച്ച് പാസാക്കിയ പ്രമേയത്തെ എതിർത്ത് എൻ ഷംസുദ്ദീന്‍

ടിബറ്റില്‍ ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപ് എന്ന് ഇടത് സർക്കാരിന്റെ പ്രമേയത്തെ കളിയാക്കി എൻ ഷംസുദ്ദീന്‍

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയത്തിന് ഭേദഗതി സമര്‍പ്പിച്ച്‌ എം.എല്‍.എമാര്‍. എന്‍ ഷംസുദ്ദീനും പിടി തോമസും. പ്രതിക്ഷ നേതാവ് വി.ഡി സതീശന്‍ പിന്തുണക്കുന്നുവെന്ന് പ്രസ്താവിച്ച പ്രമേയത്തെയാണ് നേതാക്കൾ എതിര്‍ത്ത് രംഗത്തെത്തിയത്. ‘സംഘപരിവാറിനേയും ബി.ജെ.പിയേയും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നില്ല’ എന്നായിരുന്നു അവരുടെ ആരോപണം.

Also Read:ശബരിമല വിഷയത്തില്‍ ഖേദമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്, മാപ്പ് പറഞ്ഞിട്ടില്ല: കടകംപള്ളി സുരേന്ദ്രന്‍

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സംഘപരിവാര്‍ താല്‍പര്യം സംരക്ഷിക്കുന്നുവെന്ന് എടുത്ത് പറയണമെന്നും ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ടിബറ്റില്‍ ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപ് എന്ന ഭേദഗതി വേണമെന്നും കേന്ദ്രത്തെ കൃത്യമായി വിമര്‍ശിക്കണമെന്നും പി.ടി തോമസ് എം.എല്‍.എയും അഭിപ്രായപ്പെട്ടു.

പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചു നിന്നാണ് പ്രമേയം നിയമസഭയിൽ പാസാക്കിയത്. സർക്കാരിന്റെ നിലപാടുകളോട് അനുകൂലിച്ചു കൊണ്ടുതന്നെയാണ് ഈ ഭരണകാലത്തെ പ്രതിപക്ഷവും. കാവി അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുകയാണ് പ്രതിപക്ഷമെന്ന് സര്‍ക്കാര്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. തെങ്ങുകളില്‍ കാവി കളര്‍ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കുന്നുവെന്നും പ്രമേയം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button