Latest NewsKeralaNewsCrime

ആളുമാറി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേര്‍ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ആളുമാറി യുവാവിനെ തട്ടിക്കൊണ്ട് പോയ ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായിരിക്കുന്നു. ആലപ്പുഴ സ്വദേശിയായ അജ്മൽ, സഞ്ജയ് എന്നിവരെയാണ് കടവന്ത്ര പൊലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഫ്ലാറ്റിൽ നിന്നും ഒരു സംഘം ആളുകൾ യുവാവിനെ തട്ടിക്കൊണ്ട് പോകുകയാണ് ഉണ്ടായത്. സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയ യുവാവിനെ ആളറിയാതെയാണ് ഗുണ്ടാ സംഘം പിടിച്ച് കൊണ്ടുപോയത്. ദീർഘ നേരത്തെ തെരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെ ഇടപ്പള്ളിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നും യുവാവിനെ പൊലീസ് കണ്ടെത്തുകയുണ്ടായി. പൊലീസിനെ കണ്ട ഉടൻ തന്നെ സംഘങ്ങൾ ഇറങ്ങിയോടി. പിന്നീടാണ് രണ്ട് പ്രതികളെ പോലീസ് കണ്ടെത്തി പിടികൂടിയത്.

വീട്ടിൽ അതിക്രമിച്ച് കടക്കൽ, തട്ടിക്കൊണ്ട് പോകൽ, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തു. പിടിയിലായ അജ്മലും സഞ്ജയും നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തിരിക്കുന്നു. സംഭവത്തിൽ നാല് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button