KeralaLatest NewsNews

പാലക്കാട് ആറു കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന; വിശദ വിവരങ്ങൾ അറിയാം

പാലക്കാട്: പാലക്കാട് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ ഇന്ന് സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടക്കും. രാവിലെ 9:30 മുതൽ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ആലത്തൂരിലെ വെങ്ങനൂർ മോഡൽ സെൻട്രൽ സ്‌കൂൾ, കൊല്ലങ്കോട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഓങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം, ചാലിശ്ശേരി
ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കടമ്പഴിപ്പുറം പുലാപ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, തച്ചമ്പാറ എടായ്ക്കൽ അറഫ ഓഡിറ്റോറിയം എന്നിവയാണ് ആർടിപിസിആർ പരിശോധനാ കേന്ദ്രങ്ങൾ.

Read Also: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ; വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ

ജില്ലയിൽ ഏപ്രിൽ ഒന്ന് മുതൽ മെയ് 30 വരെ 460770 പേരിലാണ് പരിശോധന നടത്തിയത്. ഇതിൽ 106952 പേർക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 30 ന് 1970 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 30 ലെ ടെസ്റ്റ് പോസിറ്റിവിറ്റി 21.41 ശതമാനമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Read Also: വില്യം രാജകുമാരനെയും കെയ്റ്റിനെയും കണ്ടു പഠിക്കൂ; ചിന്താ ജെറോമിനോട് സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button