KeralaLatest NewsNews

പാലക്കാട് ജില്ലയിലെ കോവിഡ് കണക്കുകൾ അറിയാം

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 1300 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 4 പേർക്കും സമ്പർക്കത്തിലൂടെ 818 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 475 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Read Also: പൊതുസ്ഥലങ്ങളിൽ പ്രഭാത സവാരിയ്ക്ക് അനുമതി; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം; ഇളവുകൾ ഇങ്ങനെ

2584 പേർ ജില്ലയിൽ ഇന്ന് രോഗമുക്തി നേടി. 6731 പേർക്കാണ് ജില്ലയിൽ പരിശോധന നടത്തിയത്. 19.31 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 17959 നിലവിൽ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കാസർകോട് ജില്ലയിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 4 പേർ പത്തനംതിട്ട ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 9 പേർ കോഴിക്കോട് ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 62 പേർ തൃശ്ശൂർ ജില്ലയിലും 131 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button