Latest NewsNewsIndiaMobile PhoneTechnology

ക്ലബ് ഹൗസ് ആഘോഷമാക്കി മലയാളികൾ ; ഒരാഴ്ചക്കിടെ രണ്ട് മില്ല്യൺ ആൾക്കാർ കയറിയ ആപ്പിനെക്കുറിച്ച് കൂടുതൽ അറിയാം

തിരുവനന്തപുരം : ക്ലബ് ഹൗസ് കഴിഞ്ഞ ലോക്ഡൗണിലാണ് അവതരിക്കപ്പെടുന്നത്. അന്ന് ഐഒഎസ് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിരുന്നത്. വലിയ തോതിൽ ജനപ്രീതി ലഭിച്ചപ്പോൾ ഒരു വർഷത്തിന് ശേഷം ഈ കഴിഞ്ഞ് മെയ് 21 മുതൽ ആൻഡ്രോയിഡിലും സർവീസ് തുടങ്ങി. അതിന് ശേഷമാണ് ഇപ്പോൾ വലിയതോതിൽ ഈ ആപ്ലിക്കേഷന് പ്രചാരണം ലഭിക്കുന്നത്. പല സംഘടനകളും ക്ലബുകളും ചർച്ചകളും നടത്താൻ ഇപ്പോൾ ഉപയോഗിക്കുന്നത് ക്ലബ് ഹൗസാണ്.

മലയാളികളുടെ വൻതിരക്കാണ് ക്ലബ് ഹൗസിൽ. വലിയ തോതിൽ ഉപഭോക്താക്കൾ പ്രവേശിക്കാൻ തുടങ്ങിയോടെ ആപ്പും തകരാറിലായി. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് മില്ല്യൺ ആൾക്കാർ ആണ് ആപ്പ് ഡൗൺലോഡ് ചെയ്തത്.

എങ്ങനെ ക്ലബ് ഹൗസിൽ ചേരാം?

സെമിനാർ, അല്ലെങ്കിൽ കുറച്ചു പേർ കൂട്ടം കൂടി നിൽക്കന്ന സംസാര സദസ്, ചർച്ച വേദികൾ അങ്ങനെ ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യങ്ങകൾ വൃഛ്വൽ മേഖലയിലേക്ക് കൊണ്ടുവന്നാൽ എങ്ങനെ ഇരിക്കും അതാണ് ക്ലബ് ഹൗസ്.

5000 പേരെ വരെ ഉൾപ്പെടുത്തി റൂ ക്രിയേറ്റ് ചെയ്യാം. റൂ ക്രിയേറ്റ് ചെയ്യുന്ന ആളാണ് അതിന്റേ മോഡറേറ്റർ. ഇൻവൈറ്റ് ലഭിച്ച് റൂമിൽ പ്രവേശിക്കുന്ന എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാം. നിങ്ങൾക്ക് കുറച്ച് സ്വകാര്യത വേണമെങ്കിൽ ക്ലോസ്ഡ് റൂമിനിള്ള സൗകര്യം ക്ലബ് ഹൗസിൽ ഉണ്ട്.

പ്ലേ സ്റ്റോറിലും ഐഒഎസിലു ആപ്പുകൾ ലഭ്യമാണ്. മൊബൈൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം. ഇൻവൈറ്റ് ലഭിക്കുന്ന ലിങ്കുകൾ അല്ലെങ്കിൽ ഐഡി വെച്ച് ഓരോ ക്ലബിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button