ബീജിംഗ്: ‘രണ്ടു കുട്ടികള്‍’ എന്ന നയം അവസാനിപ്പിക്കാനൊരുങ്ങി ചൈന. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍, ദമ്പതികള്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി, രാജ്യത്തിന്റെ ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു. 1978 ല്‍ ചൈന ആദ്യമായി ഒരു കുട്ടി നയം നടപ്പിലാക്കിയത് ചൈനീസ് തീരപ്രദേശങ്ങളിലെ സാമ്പത്തിക കുതിച്ചുചാട്ടം കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള രാജ്യത്ത് വലിയതോതിതുള്ള വികസന കുതിച്ചുചാട്ടത്തിന് തുടക്കമിടുമ്പോഴായിരുന്നു. എന്നാല്‍, 2016 ജനുവരി മുതല്‍, ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരുന്നു.
ബീജിങില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും പുതിയ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പി ബി യോഗത്തില്‍ പ്രസിഡന്റും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷീ ജിന്‍പിംഗ അധ്യക്ഷത വഹിച്ചു. എന്നാൽ ഈ തീരുമാനം ‘നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാ ഘടന മെച്ചപ്പെടുത്തുന്നതിനും പ്രായമാകുന്ന ജനങ്ങളോട് സജീവമായി പ്രതികരിക്കുന്നതിന് ഒരു ദേശീയ തന്ത്രം നടപ്പിലാക്കാനും’ സഹായിക്കുമെന്ന് സിസിപി(ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) പ്രസ്താവനയില്‍ പറയുന്നു.
Read Also: ഏഴാം വാര്‍ഷിക നിറവിൽ നരേന്ദ്രമോദി സര്‍ക്കാർ; ജനസേവനവുമായി ജമ്മുകശ്മീരിൽ ബിജെപി
അതേസമയം ചൈനയില്‍, വാര്‍ഷിക വന്ധ്യംകരണം 1983 ല്‍ 20 ദശലക്ഷമായി ഉയര്‍ന്നു, 1980 കളില്‍ പ്രതിവര്‍ഷം ശരാശരി 1.2 കോടി വന്ധ്യംകരണം രാജ്യത്ത് നടത്തിയിരുന്നു. എന്നാൽ 2016 മുതല്‍ 2020 വരെ, തുടര്‍ച്ചയായ നാല് വര്‍ഷമായി രാജ്യത്ത് ജനനനിരക്ക് കുറയുന്നതായി ചൈന രേഖപ്പെടുത്തി. ബീജിംഗിലെ വരാനിരിക്കുന്ന ഡെമോഗ്രാഫിക്സും അനുസരിച്ചും നഗരത്തില്‍ ജനസംഖ്യ കുറയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആദ്യം, ചൈനയുടെ ദശകീയ സെന്‍സസിന്റെ കണ്ടെത്തലുകള്‍ പ്രകാരം 1950 കള്‍ക്കുശേഷം രാജ്യത്തെ ജനസംഖ്യ മന്ദഗതിയിലായിരുന്നു, 2020 ല്‍ ഒരു സ്ത്രീക്ക് ശരാശരി 1.3 കുട്ടികളായി ഫെര്‍ട്ടിലിറ്റി നിരക്ക് കുറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, 1980 കളില്‍ രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന്റെ തുടക്കത്തിസാണ് ചൈനയില്‍ ജനന നിയന്ത്രണ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജനന നിയന്ത്രണ നയം ലംഘിച്ച മാതാപിതാക്കള്‍ക്ക് അവരുടെ വാര്‍ഷിക ഡിസ്പോസിബിള്‍ വരുമാനത്തിന്റെ 10 ഇരട്ടി വരെ പിഴയായി ഈടാക്കിയിരുന്നു.
Post Your Comments