ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 23 കോടി കടന്നു. ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 23,11,68,480 വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയത്. ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇതില്‍ പാഴായിപ്പോയതുള്‍പ്പെടെ 21,22,38,652 ഡോസുകളാണ് ഉപയോഗിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിര്‍മ്മിക്കുന്നതില്‍ സിഡിഎല്‍ അംഗീകാരം നല്‍കുന്ന 50 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിക്കുകയും അവ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി കൈമാറുകയുമാണ് ചെയ്യുന്നത്.
1.75 കോടിയിലേറെ (1,75,48,648) ഡോസ് വാക്‌സിന്‍ ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ലഭ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 2,73,970 വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡിസംബറോടെ രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Post Your Comments