കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബിഹാറിൽ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ എട്ട് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. എന്നാൽ അതേസമയം ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ചില നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നതായി അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എന്നാൽ അതേസമയം രാജ്യത്ത് 50 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,52, 734 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ആദ്യം നാല് ലക്ഷം വരെ എത്തിയ കണക്കാണ് 1,52, 734 ആയി ചുരുങ്ങിയത്. നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും എൺപതിനായിരത്തിന്‍റെ കുറവുണ്ട്. 20,26,000 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 91.6 ശതമാനമായി ഉയർന്നു .
Post Your Comments