Latest NewsKeralaNewsIndia

പെറ്റമ്മയെയും പോറ്റമ്മയെയും തള്ളിപ്പറയുന്ന അബ്ദുള്ളക്കുട്ടിയുടെ വാക്കു കേട്ട് ദ്വീപിന്റെ പ്രശ്നങ്ങൾ അളക്കരുത്; ആരിഫ്

കേരളവും ലക്ഷദ്വീപും തമ്മിലുള്ളത് ഹൃദയബന്ധമാണെന്നും ആരിഫ് പറഞ്ഞു

തിരുവനന്തപുരം: അബ്ദുള്ളക്കുട്ടിയുടെ ലക്ഷദ്വീപ് വിഷയത്തിലെ പ്രസ്ഥാവനകൾക്ക് മറുപടിയെന്നോണമാണ് എ എം ആരിഫ് ഒരു ചാനൽ ചർച്ചയിൽ നടത്തിയ സംഭാഷണം പ്രചരിക്കുന്നത്. പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന എ പി അബ്ദുള്ളകുട്ടി പറയുന്നത് കേട്ട് ലക്ഷദ്വീപിന്റെ പ്രശ്‌നങ്ങള്‍ ആരും അളക്കരുത്. ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. അവര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത വികസനം അവിടെ കെട്ടി ഏല്‍പ്പിക്കരുത്. പ്രകൃതിക്ക് അനുകൂലമായ വികസനം മാത്രമാണ് ദ്വീപില്‍ ആവശ്യമുള്ളതെന്നും ആരിഫ് പറഞ്ഞു.

Also Read:കോ​വി​ഡ് :മൃ​ത​ദേ​ഹം പുഴയില്‍ തള്ളിയ സം​ഭ​വം; ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത് ബന്ധുക്കൾ: 2 പേ​ര്‍ അ​റ​സ്റ്റി​ല്‍

ലക്ഷദ്വീപിലെ അബ്ദുള്ളക്കുട്ടിയുടെ നിലപാടുകൾ ചർച്ചയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു മറുപടി ആരിഫ് എം പി യുടെ ഭാഗത്തു നിനന് ഉണ്ടാവുന്നത്. ‘അബ്ദുള്ളക്കുട്ടി പറയുന്നത് കേരളത്തില്‍ മാത്രമാണ് പ്രതിഷേധമെന്നാണ്. എന്നാല്‍ ദ്വീപിലുള്ള എല്ലാ പാര്‍ട്ടിക്കാരും ചേര്‍ന്നാണ് സേവ് ലക്ഷദ്വീപ് ഫോറം തുടങ്ങിയത്. അതില്‍ ബിജെപിക്കാരും മറ്റെല്ലാ പാര്‍ട്ടിക്കാരും അംഗങ്ങളാണ്. അവരെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നത് പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാണെന്നും ആരിഫിന്റെ സംഭാഷണത്തിൽ പറയുന്നു.

പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന അബ്ദുള്ളക്കുട്ടി പറയുന്നത് കേട്ട് ദ്വീപിന്റെ പ്രശ്‌നങ്ങളെ അളക്കരുത്. ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. താങ്ങാന്‍ സാധിക്കാത്ത വികസനം അവരില്‍ കെട്ടി ഏല്‍പ്പിക്കരുത്. അതൊരു ദ്വീപാണ്. പ്രകൃതിക്ക് അനുകൂലമായ വികസനം മാത്രമാണ് അവിടെ ആവശ്യമുള്ളത്.’ കേരളവും ലക്ഷദ്വീപും തമ്മിലുള്ളത് ഹൃദയബന്ധമാണെന്നും ആരിഫ് പറഞ്ഞു. ‘ലക്ഷദ്വീപിന് വേണ്ടി നടക്കുന്നത് പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമല്ല. ഒരു ജനതയ്ക്ക് വേണ്ടിയുള്ളതാണ്. അവര്‍ക്കൊപ്പമാണ് കേരളത്തിലെ പൊതുസമൂഹം നില്‍ക്കുന്നത് എന്നും ആരിഫ് കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button