ലക്നൗ: ഉത്തര്‍പ്രദേശിൽ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യോഗി സർക്കാർ. ജൂണ്‍ ഒന്നുമുതല്‍ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ ഇളവുകൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് രൂക്ഷമായിരുന്ന കോവിഡ് വ്യാപനം പിടിച്ചുനിർത്തി കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് സർക്കാർ ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചത്.
കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിലാണ് അൺലോക്ക് ആദ്യം ആരംഭിക്കുക. ആദ്യഘട്ടമെന്ന നിലയില്‍ കടകള്‍ക്കും ചന്തകള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ഏഴുമണിവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ സർക്കാർ അനുമതി നല്കി. അതേസമയം കണ്ടെയ്ന്മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി .
സംസ്ഥാനത്ത് 600ല്‍ താഴെ കോവിഡ് രോഗികൾ ചികിത്സയിലുള്ള ജില്ലകള്‍ക്ക് മാത്രമാണ് ഈ ഇളവ്. 600ല്‍ അധികം കോവിഡ് രോഗികൾ ചികിത്സയിലുള്ള മീററ്റ്, ലക്നൗ, വാരണാസി, ഗാസിയാബാദ് തുടങ്ങി 20ല്‍ അധികം ജില്ലകളില്‍ അൺലോക്ക് പ്രക്രിയ ആരംഭിക്കില്ല. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നാലും സ്കൂള്‍, കോളജുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
Post Your Comments