ന്യൂഡൽഹി : തൊണ്ട, മൂക്ക് എന്നിവിടങ്ങളിൽ നിന്ന് സ്രവം ശേഖരിച്ചാണ് നിലവിൽ കോവിഡ് പരിശോധന നടത്തുന്നത്. എന്നാൽ ഇനി അനായാസം കോവിഡ് പരിശോധിക്കുകയും വെറും മൂന്നു മണിക്കൂറിനകം പരിശോധന ഫലം ലഭ്യമാക്കുകയും ചെയ്യുന്ന പുതിയ പരിശോധന രീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാഗ്പൂർ ആസ്ഥാനമായുള്ള നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
സലൈൻ ഗാർഗിൾ ദ്രാവകം തൊണ്ടയിൽ കൊണ്ടു കുലുക്കുഴിഞ്ഞ ശേഷം സ്വയം ട്യൂബിൽ ശേഖരിച്ചാണ് ഈ രീതിയിൽ പരിശോധന നടത്തുന്നത്. സലൈൻ ഗാർഗിൾ ആർടി പിസിആർ പരിശോധനയ്ക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.
Read Also : രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ത്?; എ.ബി.പി-സി വോട്ടർ സർവ്വേ ഫലം ഇങ്ങനെ
കൊറോണ വൈറസ് മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിനായി ദേശീയ തലത്തിൽ രോഗി- സൗഹൃദ രീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇത് വികസിപ്പിച്ചെടുത്ത സീനിയർ സയന്റിസ്റ്റ് ഡോ. കൃഷ്ണ ഖൈർനറും സംഘവും പറഞ്ഞു.
Post Your Comments