COVID 19Latest NewsIndiaNews

പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് ആശുപത്രികളിലെ വാര്‍ഡുകള്‍ സന്ദര്‍ശിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

കോയമ്പത്തൂർ : പി.പി.ഇ കിറ്റ് ധരിച്ച് ആശുപത്രികളിലെ കോവിഡ് വാര്‍ഡുകള്‍ സന്ദര്‍ശിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും ഇഎസ്‌ഐ ആശുപത്രിയിലുമാണ് സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രിയായ ശേഷം ഇത്തരത്തിലുള്ള സ്റ്റാലിന്റെ ആദ്യ സന്ദര്‍ശനമാണിത്.

Read Also : കോവിഡ് വാക്സിനേഷൻ : ആശ്വാസ വാർത്തയുമായി കോവിഷീല്‍ഡ് നിർമ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആത്മവിശ്വാസം പകരുന്നതിന് വേണ്ടിയാണ് തന്റെ സന്ദര്‍ശനമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. സന്ദർശനം നടത്തരുതെന്ന ഉപദേശങ്ങള്‍ മറികടന്നാണ് സ്റ്റാലിന്‍ മെഡിക്കല്‍ കോളേജിലെയും ഇ.എസ്.ഐ ആശുപത്രി കാമ്പസിലെയും കോവിഡ് വാര്‍ഡുകള്‍ സന്ദർശിച്ചത്.

‘ഉപദേശങ്ങള്‍ മറികടന്ന് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പുറമെ ജീവന്‍ അപകടത്തില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറപ്പുനല്‍കുന്നതിനാണ് ഞാന്‍ പോയത്’ സന്ദര്‍ശനത്തിന് ശേഷം സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button