മഹാരാഷ്ട്ര; മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 18,600 ആയി കുറഞ്ഞിരിക്കുന്നു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,731,815 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ മരണസംഖ്യ 94,844 ആയി ഉയർന്നു.
രണ്ട് മാസത്തിനിടെ ഇത് ആദ്യമായിട്ടാണ് മഹാരാഷ്ട്രയിൽ ഒരു ദിവസം 20,000 ത്തിൽ താഴെ പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.36 ശതമാനമാണ്. ഫെബ്രുവരി 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക് 7.12 ശതമാനമായിരിക്കുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ഇതുവരെ 34,861,608 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
ഇന്ന് 22,532 പേർ കൂടി കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 5,362,370 ആയി ഉയർന്നു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 93.55 ശതമാനത്തിലെത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയിൽ 1066 പുതിയ കൊറോണ വൈറസ് കേസുകളും 22 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1327 പേർക്ക് അസുഖം ഭേദമായി. ഇതോടെ രോഗികളുടെ എണ്ണം 7,05,575 ആയി ഉയർന്നു. നഗരത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 27,322.
Post Your Comments