കുവൈറ്റ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദ രാഷ്ട്രമായ ഇന്ത്യയ്ക്ക് സഹായവും പിന്തുണയും നല്‍കുന്നത് തുടരുമെന്ന് കുവൈറ്റ്. ഇക്കാര്യത്തെക്കുറിച്ച് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹമദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയാണ് വ്യക്തമാക്കിയത്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ഇന്ത്യയ്ക്ക് കുവൈറ്റിന്റെ പരിപൂർണ്ണ പിന്തുണ അല്‍ സബ പ്രഖ്യാപിച്ചത്. ഇരുവരുടെയും സംഭാഷണത്തിൽ, നയപരമായ കാര്യങ്ങളെക്കുറിച്ചും, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്തു.
രാജ്യത്തെ പ്രതിസന്ധി ഘട്ടത്തിൽ കുവൈറ്റ് നല്‍കുന്ന പിന്തുണകള്‍ക്ക് എസ്. ജയ്ശങ്കര്‍ നന്ദി പറഞ്ഞു. കുവൈറ്റിന്റെ പിന്തുണാ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതാനെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments