ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം പിന്നിട്ടെന്ന് വിലയിരുത്തല്‍. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. അവസാന മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണം പകുതിയായാണ് കുറഞ്ഞത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനം ആയി കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. രണ്ട് കോടിയില്‍ അധികം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയത്.
അതേസമയം, കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും മരണസംഖ്യയില്‍ വലിയ കുറവില്ല. കഴിഞ്ഞ ദിവസം 3324 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മാഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത്.
Post Your Comments