COVID 19Latest NewsNewsIndia

കോവിഡ് മഹാമാരിയിൽ കുടുംബനാഥനെ നഷ്ടപെട്ട കുടുംബങ്ങൾക്കായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് മോദിസർക്കാർ

ന്യൂഡൽഹി : കോവിഡ് മഹാമാരിയിൽ കുടുംബനാഥനെയോ ഏകവരുമാനമുള്ളവരെയോ നഷ്ടപെട്ട കുടുംബങ്ങൾക്ക് കൂടുതൽ ധനസഹായവും പദ്ധതികളും പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ . പെൻഷനും, ഇൻഷുറൻസ് നഷ്ടപരിഹാരവും ഉൾപ്പെടെ ഈ കുടുംബങ്ങൾക്ക് നൽകാനാണ് സർക്കാർ തീരുമാനം. നേരത്തെ കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്കായി പി എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചത്.

Read Also : തടസങ്ങള്‍ ഒഴിയാന്‍ ഗണപതി ഭഗവാനെ ഇങ്ങനെ ഭജിക്കാം 

കൊറോണ മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങളെ ഇ എസ് ഐ സി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അത്തരം വ്യക്തികളുടെ ആശ്രിത കുടുംബാംഗങ്ങൾക്ക് നിലവിലുള്ള മാനദണ്ഡമനുസരിച്ച് തൊഴിലാളിയ്ക്ക് കിട്ടിയിരുന്ന ശരാശരി ദൈനംദിന വേതനത്തിന്റെ 90% ന് തുല്യമായ പെൻഷന്റെ ആനുകൂല്യത്തിന് അർഹതയുണ്ട്.

ഇ ഡി എൽ ഐ പദ്ധതിയ്ക്ക് കീഴിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ഉദാരവൽക്കരിക്കുകയും ചെയ്തു. മറ്റെല്ലാ ഗുണഭോക്താക്കൾക്കും പുറമെ, കൊറോണ മൂലം ജീവൻ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളെയും ഇതിൽ ഉൾപ്പെടുത്തും.

പരമാവധി ഇൻഷുറൻസ് ആനുകൂല്യത്തിന്റെ തുക 6 ലക്ഷം രൂപയിൽ നിന്ന് 7 ലക്ഷം രൂപയായി ഉയർത്തി . മിനിമം ഇൻഷുറൻസ് ആനുകൂല്യമായ 2.5 ലക്ഷം രൂപ പുനസ്ഥാപിച്ചു. ഈ പദ്ധതികളുടെയെല്ലാം വിശദമായ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ തൊഴിൽ മന്ത്രാലയം ഉടൻ പുറത്തുവിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button