തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ മുസ്ലീം സംഘടനകള്‍ വിമർശനവുമായി എത്തിയിരിക്കുകയാണ്. എന്നാൽ ക്രിസ്ത്യൻ സംഘടനകൾ ഈ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇനി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് വിധിക്കെതിരെ അപ്പീല്‍ പോകലാണ് നടക്കുകയെന്ന് വിഎസ്ഡിപി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന്. സ്വന്തം നികുതിപ്പണം എടുത്ത് ഒരു വിഭാഗത്തിനു മാത്രമായി കൊടുക്കുന്നതു നോക്കിനിന്ന് നമുക്ക് മതേതരത്വം പ്രസംഗിക്കാം. സത്യം പറയുന്നവനെ ചാണകമെന്ന് വിളിച്ച് മിടുക്കു കാട്ടാമെന്നു അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ വിമർശിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഹിന്ദു- ക്രിസ്ത്യന്‍ സഹോദരങ്ങളെ കണ്ണു തുറക്കൂ; ഇല്ലെങ്കില്‍ നാളെ പടുകുഴിയില്‍ കിടക്കാം………………………………
ന്യൂനപക്ഷ ക്ഷേമ അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ മുസ്ലീം സംഘടനകള്‍ മുറവിളി കൂട്ടിത്തുടങ്ങി. ഇനി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് വിധിക്കെതിരെ അപ്പീല്‍ പോകലാണ് നടക്കുക.
എംഇഎസ് നേതാവ് ഫസല്‍ ഗഫൂര്‍ മുതല്‍ ഇടതുപക്ഷത്തുള്ള ഐഎന്‍എല്‍ വരെ ആ ആവശ്യമുന്നയിച്ചു കഴിഞ്ഞു.
മുസ്ലീം ലീഗും സുഡാപ്പികളും എന്നുവേണ്ട ഇടതു-വലതുപക്ഷത്ത് തമ്ബടിച്ചിരിക്കുന്ന എല്ലാ കൂട്ടരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാവും എന്നതില്‍ തര്‍ക്കമില്ല.
സ്വന്തം നികുതിപ്പണം എടുത്ത് ഒരു വിഭാഗത്തിനു മാത്രമായി കൊടുക്കുന്നതു നോക്കിനിന്ന് നമുക്ക് മതേതരത്വം പ്രസംഗിക്കാം. സത്യം പറയുന്നവനെ ചാണകമെന്ന് വിളിച്ച് മിടുക്കു കാട്ടാം.
കേരളത്തിലെ സ്ഥിതി എടുത്താല്‍ സാമ്ബത്തികമായി ഏറ്റവും മുന്നിലുള്ള വിഭാഗങ്ങളിലൊന്ന് മുസ്ലീം സമുദായമാണ്. പക്ഷേ അതുമറച്ചുവച്ച് അവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല.
ഇവിടുത്തെ ഹിന്ദു സമൂഹത്തിന്റെ കൂടി വോട്ട് വാങ്ങി അധികാരത്തിലേറിയശേഷം ന്യൂനപക്ഷങ്ങളെ മാത്രം പരിഗണിച്ച മുന്നണികളുടെ ഇരട്ട താപ്പുകള്‍ ഇനിയെങ്കിലും തിരിച്ചറിയണം…
മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലം മുതല്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിത്തുടങ്ങിയതിനാണ് ഹൈക്കോടതി തടയിട്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് കുറച്ച് കൂടി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്ന് 2005 ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് അതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ജസ്റ്റിസ് രാജേന്ദ്ര സച്ചാറിന്റെ നേതൃത്വത്തില്‍ ഒരു ഹൈ ലവല്‍ കമ്മിറ്റിയെ 9.3.2005 ല്‍ നിയോഗിച്ചു. ആ കമ്മിറ്റിയാണ് സച്ചാര്‍ കമ്മിറ്റി.
സച്ചാര്‍ കമ്മിറ്റി 2006 നവംബര്‍ 17 ന് സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് കൊടുത്തു… .സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലിം സമുദായത്തില്‍പെട്ടവരുടെ എണ്ണം വളരെയധികം വര്‍ദ്ധിപ്പിക്കണം…
മദ്രസ്സകളിലെ പരീക്ഷകള്‍ക്ക് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തുല്യത നല്‍കണം….മദ്രസകളിലെ ബിരുദങ്ങളെ, ഭാരതത്തിലെ പ്രതിരോധ സേനകളിലെയും സിവില്‍-ബാങ്കിങ്ങ് മേഖലയിലെയും പരീക്ഷകളുമായി ബന്ധപ്പെട്ട് അംഗീകാരം നല്‍കണം..
എങ്ങിനെയുണ്ട് മതേതര ഭാരതത്തിലെ ഈ തീരുമാനങ്ങള്‍?
കേരളത്തില്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അന്നത്തെ വിഎസ് അച്യുതാനന്ദന് സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിശ്ചയിച്ചു… തദ്ദേശവകുപ്പ് മന്ത്രി ആയിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ 11 അംഗ കമ്മിറ്റി. ആ കമ്മിറ്റി 21. 02. 2008 ല്‍ റിപ്പോര്‍ട്ട് കൊടുത്തു. ആ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ പലവിധ ആനുകൂല്യങ്ങള്‍ മുസ്ലിം സമുദായത്തിന് മാത്രമായി നല്കുവാന് ആരംഭിച്ചു.
അങ്ങനെ ഓരോ വര്‍ഷവും 30 ലക്ഷം പ്രീ മെട്രിക് സ്കോളര്‍ഷിപ്പുകളും 5 ലക്ഷം പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകളും മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി നല്കുവാന് തുടങ്ങി…
2015 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ ആനുകൂല്യങ്ങളില്‍ 80 % മുസ്ലിങ്ങള്‍ക്കും 20 % മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എന്ന് ഉത്തരവിട്ടു.
ന്യൂനപക്ഷങ്ങള്‍ എന്ന് സര്‍ക്കാര്‍ ഗസറ്റില്‍ പറയുന്ന ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി, സിക്ക് വിഭാഗങ്ങളുടെ അവകാശങ്ങളെ പരിഗണിക്കാതെ 80 % ആനുകൂല്യങ്ങളും മുസ്ലിം സമുദായത്തിന് മാത്രമായി മാറ്റിവച്ച നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്…
അതിനെതിരെ ഇനി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു തന്നെ പണമെടുത്ത് അപ്പീല്‍ പോകും…
എങ്ങനെയുണ്ട് കളി…
മണിമാളികയില് താമസിക്കുന്ന മുസ്ലീമിന്റെ വീട്ടുജോലിക്കു പോയി മടങ്ങിവന്ന് കഞ്ഞി കുടിച്ചു കിടന്ന് മൊബൈലില്‍ കുത്തുന്നവനും ഇതു കാണുമ്ബോള്‍ മതേതരത്വം പഠിപ്പിക്കാന്‍ വരും.
മുസ്ലീം മുതലാളിയുടെ കടയില്‍ എടുത്തുകൊടുക്കാന്‍ നില്ക്കുന്നവനും ഇടയ്ക്ക് സമയം കിട്ടുമ്ബോള് ‘അപ്പീല്‍ നല്‍കണം’ എന്ന ഹാഷ് ടാഗിട്ട കാംപെയ്നിന് കയ്യടിക്കും…
പച്ചയ്ക്ക് വര്‍ഗീയത പറയുകയല്ല. ചില സത്യങ്ങള്‍ പറയുകയാണ്.
മുസ്ലീങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് തീര്‍ച്ചയായും ആനുകൂല്യങ്ങള്‍ നല്‍കണം. അവര്‍ക്ക് മാത്രമല്ല, അത് മറ്റ് മത വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും നല്‍കണം. അതേയുള്ളൂ ആവശ്യം.
അല്ലാതെ കോടിക്കണക്കിന് ആസ്തിയുള്ളവനും മുസ്ലീമായാല്‍ ആനുകൂല്യം എന്ന നിലപാടിനെയാണ് എതിര്‍ക്കുന്നത്. അത് വര്‍ഗീയവാദമാണെങ്കില്‍ അങ്ങനെ.
പറയുന്നത് പച്ച പരമാര്ത്ഥമാണെന്ന് മതേതര മനസുള്ള, ദേശീയവാദികളായ മുസ്ലീം സഹോദരന്മാര്ക്ക് മറ്റാരെക്കാളും കൂടുതല്‍ മനസിലാകുമെന്ന് ഉറപ്പാണ്.
ജയ് ഹിന്ദ്…
https://www.facebook.com/vishnupuramChandrasekharan/posts/1831685517025951
Post Your Comments