COVID 19Latest NewsNews

കോവിഡ് രോഗത്തിന്‍റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നാണെന്ന് തെളിയിക്കുന്ന മൂന്ന് യാദൃച്ഛിക സംഭവങ്ങള്‍; യുഎസ് റിപ്പോർട്ട്

2019 ഡിസംബര്‍ രണ്ടാം തീയതിയാണ് ലാബ് മാറ്റി സ്ഥാപിച്ചു

ന്യൂയോര്‍ക്ക്: ലോകത്തെ മുഴുവൻ കീഴടക്കാൻ ശ്രമിച്ച കോവിഡ് മഹമാരിയെക്കുറിച്ചുള്ള ന്ന് യുഎസ് റിപ്പോര്‍ട്ട് ചർച്ചയാകുന്നു. കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നാണെന്ന് തെളിയിക്കാന്‍ മൂന്ന് യാദൃച്ഛിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയാല്‍ മതിയെന്നാണ് സിഎന്‍എന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്.

വുഹാനിൽ ആണ് ആദ്യമായി വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനു പിന്നാലെ ലോക രാഷ്ടങ്ങളിലേയ്ക്ക് പടർന്ന വൈറസിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നു പോകുകയാണ് ഇന്ത്യ. ഈ അവസരത്തിൽ ചൈനീസ് ലാബിൽ നിന്നും പുറത്തുവന്നതാണ് വൈറസ് എന്ന നിഗമത്തിൽ എത്തുകയാണ് അമേരിക്ക. അതിനു തെളിവായി മൂന്നു സംഭവങ്ങൾ അവർ വിശകലനം ചെയ്യുന്നു.

read also: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളി; നിരവധിപേർ അറസ്റ്റിൽ

ഒന്ന്, ചൈനയിലെ ബാറ്റ് ലേഡി (വവ്വാല്‍ വനിത) എന്നറിയപ്പെടുന്ന വുഹാന്‍ ലാബിലെ ശാസ്ത്രജ്ഞയായ ഷി സെംഗ്ലി വവ്വാലില്‍ നിന്നും വേര്‍തിരിച്ചെടുത്ത റാറ്റ്ജി 13 എന്ന വൈറസാണ്. വവ്വാല്‍ വനിത വേര്‍തിരിച്ചെടുത്ത റാറ്റ്ജി 13 വൈറസിന് ഇപ്പോള്‍ കോവിഡ് 19 മഹാമാരി കൊണ്ടുവന്ന സാര്‍സ് കോവ് 2 എന്ന വൈറസുമായി 96.2 ശതമാനം സാമ്യമുണ്ടെന്ന റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.

ബയോ സേഫ്റ്റി നിലവാരത്തില്‍ നാല് പദവിയുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും മറ്റ് രണ്ട് വുഹാന്‍ ലാബുകളും കൊറോണ വൈറസിനെപ്പറ്റി ഗവേഷണം നടത്തിയിരുന്നു. 2019 നവമ്ബറില്‍ വുഹാന്‍ വൈറോളജി ലാബിലെ മൂന്ന് ജീവനക്കാര്‍ രോഗം വന്ന് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതാണ് രണ്ടാമത്തെ യാദൃച്ഛികത. എന്നാൽ എന്ത് രോഗമാണ് ഇവരില്‍ കണ്ടതെന്നത് സംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ചൈന പുറത്തു വിട്ടിട്ടില്ല.

ഇനി മൂന്നാമത്തെ യാദൃച്ഛികത വുഹാനിലെ ലാബ് പുതിയ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്. 2019 ഡിസംബര്‍ രണ്ടാം തീയതിയാണ് ലാബ് മാറ്റി സ്ഥാപിച്ചു. ഈ ലാബില്‍ എന്തോ പ്രശ്‌നം ഉണ്ടായതിന്‍റെ ഭാഗമായാണ് ലാബ് മാറ്റിയതെന്ന് കരുതുന്നതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്.

വിദേശങ്ങളില്‍ നിന്നുള്ള മൃഗങ്ങളുടെ വ്യാപാരം കൂടി നടക്കുന്ന ഈ ചന്തയിലാണ് വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ലാബ് പുതിയ സ്ഥലത്തെത്തുന്നതിന് ആറ് ദിവസം മുമ്ബാണ് ആദ്യ രോഗിയില്‍ കോവിഡ് 19 രോഗലക്ഷണങ്ങള്‍ കണ്ടതെന്ന് ചൈനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് വൈറസ് ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന് ആരോപണം ശരിയാണെന്ന് തോന്നിക്കുന്നതാണ് ഈ മൂന്ന് യാദൃച്ഛികതകളെന്ന് യുഎസ് വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button